സാമ്ബത്തിശേഷിയുള്ള സ്വയം പര്യപ്തയായ പങ്കാളിക്ക് ജീവനാംശം നല്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യൻ റെയിൽവേ സർവീസിലെ ഗ്രൂപ്പ് എ ഓഫിസറായി ജോലി ചെയ്യുന്ന സ്ത്രീ നല്കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹമോചനത്തിന് ശേഷം അഭിഭാഷകനായ ഭർത്താവിൽ നിന്ന് സ്ഥിരമായ ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. 2010ൽ വിവാഹിതരായ ദമ്ബതികള് ഒരു വർഷം മാത്രമാണ് ഒന്നിച്ച്‌ താമസിച്ചത്. ഭർതൃപീഡനം ആരോപിച്ച്‌ 2023 ഓഗസ്റ്റിൽ കുടുംബകോടതി ഇവരുടെ വിവാഹ ബന്ധം വേർപെടുത്താനുള്ള ൺ അപേക്ഷ ശരിവച്ചു. പിന്നാലെയാണ് സ്ത്രീ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 25 പ്രകാരം കക്ഷികളുടെ വരുമാനം, വരുമാന ശേഷി, സ്വത്ത്, പെരുമാറ്റം, മറ്റ് പ്രസക്തമായ സാഹചര്യങ്ങള് എന്നിവ കണക്കിലെടുത്ത് സ്ഥിരമായ ജീവനാംശവും പരിപാലനവും നൽകാൻ കോടതികൾക്ക് വിവേചനാധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ ഈ വ്യവസ്ഥ അടിസ്ഥാനപരമായി തുല്യ സ്വഭാവമുള്ളതാണെന്നും പങ്കാളികള്ക്കിടയിൽ സാമ്ബത്തിക നീതി ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതായും വിവാഹമോചനത്തെത്തുടർന്ന് സ്വതന്ത്ര ഉപജീവന മാർഗം ഇല്ലാത്ത ഒരു കക്ഷി കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നുമുള്ളതാണെന്നും കോടതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷേ, അത്തരമൊരു ആശ്വാസം നല്കുന്നത് യാന്ത്രികമല്ല, മറിച്ച്‌ അത് യഥാർഥ സാമ്ബത്തിക ആവശ്യത്തിന്റെയും തുല്യമായ പരിഗണനകളുടെയും തെളിവിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.സ്ഥിരമായ ജീവനാംശം സാമൂഹിക നീതിയുടെ അളവുകോലാണ് എന്നതും കഴിവുള്ള രണ്ട് വ്യക്തികളുടെ സാമ്ബത്തിക നിലയെ സമ്ബന്നമാക്കുന്നതിനോ തുല്യമാക്കുന്നതിനോ ഉള്ള ഉപകരണമായിട്ടല്ല എന്നതും എല്ലാവരും അംഗീകരിച്ച ഒരു തത്വമാണ്. സാമ്ബത്തിക സഹായത്തിന്റെ യഥാർത്ഥ ആവശ്യം ഹരജിക്കാർ പ്രകടിപ്പിക്കണമെന്നാണ് നിയമം. ഈ കേസില് മുതിര്ന്ന സര്ക്കാര് ഉദ്യോഗസ്ഥയെന്ന നിലയില് ഹരജിക്കാരിയുടെ പദവി, അവരുടെ മികച്ച സ്ഥിര വരുമാനം, ആശ്രിതരുടെ അഭാവം എന്നിവ സ്വയം പരിപാലിക്കാൻ പൂര്ണ്ണമായും പ്രാപ്തയാണ്. മാത്രമല്ല, കോടതിയുടെ ഭാഗത്തുനിന്ന് അനുകൂല വിധിയുണ്ടാകാൻ വിധത്തിലുള്ള സാമ്ബത്തിക ശേഷിയില്ലായ്മ, സമ്മര്ദ്ദം അല്ലെങ്കില് മറ്റ് നിര്ബന്ധിത സാഹചര്യങ്ങള് എന്നിവയുടെ തെളിവുകളൊന്നും അവർ ഹാജരാക്കിയിട്ടുമില്ല. അതിനാല് ഹരജിക്കാരി ജീവനാംശത്തിന് അർഹയല്ലെന്നും കോടതി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക