നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ റിലീസിനെത്തി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോ. കെ.വി.അബ്ദുള്‍ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തില്‍ പെട്ട ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് നല്‍കുന്നത്.ഇത്തരത്തില്‍ ത്രില്ലർ സ്വഭാവം നിലനിർത്തി കൊണ്ട് ആദ്യാവസാനം വരെ മികച്ച രീതിക്ക് കഥ പറയുന്ന ഒരു ത്രില്ലർ മൂവി മലയാളത്തില്‍ ഏറെ നാളുകള്‍ക്കു ശേഷമാണ് ഇറങ്ങുന്നത്.

ഒരു പാതിരാത്രിയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുൻപോട്ടു പോകുന്നത്.നൈറ്റ് പട്രോളിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ജാൻസി, കോണ്‍സ്റ്റബിള്‍ ഹരീഷ് എന്നിവരുടെ കണ്മുൻപില്‍ പെടുന്ന അന്നത്തെ ‘പാതിരാത്രി’യിലെ അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍, അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ എന്നിവയാണ് പിന്നീടങ്ങോട്ട് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളിലേക്ക് ചിത്രത്തെ നയിക്കുന്നത്. ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ മികച്ച ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. കാന്താര, കെജിഎഫ് 1, 2 എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ കന്നഡ താരം അച്യുത് കുമാറും ശ്രദ്ധേയവേഷത്തില്‍ ചിത്രത്തിലുണ്ട്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ശബരീഷ് വര്‍മ, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. നവ്യാ നായരുടെ സിനിമാ കരിയറിലെ ആദ്യ പോലീസ് വേഷം കൂടിയാണ് ചിത്രത്തിലെത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമ കണ്ട പ്രേക്ഷകരെല്ലാം വമ്ബൻ അഭിപ്രായങ്ങളോടെയാണ് തീയേറ്റർ വിട്ടിറങ്ങുന്നത്ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. ഷാജി മാറാടിന്റെ തിരക്കഥയും ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണവും മികച്ചതാണ്.എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കണ്‍ട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റില്‍സ് – നവീൻ മുരളി, ടൈറ്റില്‍ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കണ്‍സല്‍റ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക