കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച്‌ സെൻസർ ബോർഡ്. ‘അവിഹിതം’ എന്ന ചിത്രത്തിലെ നായികയെ ‘സീത’യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ സീത എന്നു വിളിക്കുന്നത്. പിന്നീട് സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെയാണ് സിനിമ റിലീസ് ചെയ്തതെന്ന് നിർമാതാവ് ഹാരിസ് ദേശം പറയുന്നു.

ഇതിനു മുൻപ് സുരേഷ് ഗോപി നായകനായെത്തിയ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലും സെൻസർ ബോർഡ് കൈവച്ചിരുന്നു. ജാനകി എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരായതിനാല്‍ മാറ്റണമെന്ന് കാട്ടിയാണ് സിനിമയുടെ അനുമതി മുംബൈ റീജിണല്‍ ഓഫീസ് നിഷേധിച്ചത്.സിനിമയുടെ പേര് മാത്രമല്ല, സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ചാണ് പിന്നീട് ചിത്രം റിലീസ് ചെയ്തത്. ഷെയ്ൻ നിഗം നായകനായ ഹാല്‍ എന്ന ചിത്രത്തിനും സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക