തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരവെ ജനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാന്‍ ആലോചനയുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും ആലോചിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്ബള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലാണെന്നാണ് വിവരം.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. നാല് ശതമാനം ഡി.എ അനുവദിക്കുന്നത് പരിഗണനയിലാണ്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ് പെന്‍ഷന്‍ സ്‌കീം നടപ്പാക്കാനും ആലോചനയുണ്ട്.
ശമ്ബള കമ്മീഷനെ വയ്‌ക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലാണ്. എങ്ങനെയും തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്താനാണ് സി പി എം ശ്രമം. ഇതിനുവേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയിട്ടാണ് ഈ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താൻ ഒരുങ്ങുന്നത്. എന്നാൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനത്തിന് ഇതൊക്കെ താങ്ങാൻ കഴിയുമോ എന്ന് ചോദ്യമാണ് ബാക്കിയാകുന്നത്.

















