ലൈംഗികാരോപണം നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചതിന് അപമാനിക്കുന്നു എന്ന് കാട്ടി യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ നേതാവ്. സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായി ശ്രീനാദേവിക്കുഞ്ഞമ്മയാണ് യുട്യൂബർ രാജൻ ജോസഫിനെതിരെ പരാതി നല്‍കിയത്.
രാജൻ ജോസഫ് സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശങ്ങള്‍ നടത്തി എന്നാണ് പരാതി. സ്വഭാവ ദൂഷ്യംവരെ ആരോപിച്ചാണ് വിഡിയോ ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ചില മാധ്യമങ്ങള്‍ വ്യാജ ഇരകളെ സൃഷ്ടിക്കുന്നു എന്നായിരുന്നു ശ്രീനാദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ംഇതിനെതിരെയാണ് രാജൻ ജോസഫ് രൂക്ഷ വിമർശനങ്ങളും ഉയർത്തിയത്.
രാജൻ ജോസഫ് പാനലിസ്റ്റ് ആയി പ്രത്യക്ഷപ്പെടുന്ന വൈറ്റ് സ്വാൻ ടി വി എന്ന യൂട്യൂബ് ചാനലിലൂടെ വലിയ കടന്നാക്രമണമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്താറുള്ളത്. പലപ്പോഴും ഇദ്ദേഹത്തിൻറെ ഭാഷ അക്രമോത്സുകവും, അവഹേളനപരവും ആണ്. ഷാഫിയെയും ഇദ്ദേഹം കടന്നാക്രമിക്കാറുണ്ട്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവർത്തകൻ കൂടിയാണ് രാജൻ ജോസഫ്.

















