കലുങ്ക് സഭയില്‍ സഹായം ചോദിച്ച വയോധികയെ അവഹേളിച്ച്‌ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മുതിർന്ന പൗരനില്‍ നിന്ന് നിവേദനം കൈപ്പറ്റാൻ വിസമ്മതിച്ച സുരേഷ് ഗോപി ഇത്തവണ സഹായം ചോദിച്ച സ്ത്രീയെയാണ് അവഹേളിച്ചത്.കരുവന്നൂർ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാണ് കലുങ്ക് സഭയില്‍ വച്ച്‌ വയോധിക സഹായം ചോദിച്ചത്. അത് മുഖ്യമന്ത്രിയോടു ചോദിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം.

തനിക്കു മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റുമോ എന്ന് അവർ വീണ്ടും ചോദിച്ചപ്പോള്‍, “എങ്കില്‍ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കരുവന്നൂർ ബാങ്കില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരിച്ച്‌ ബാങ്കിലിട്ട്, ഇടപാടുകാർക്കു തിരിച്ചു കൊടുക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ? ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോടു പറയൂ എന്നായിരുന്നു മറുപടി.ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങള്‍ എന്ന് സഹായം തേടിയ വയോധിക ചോദിക്കുകയുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഞാൻ ഈ രാജ്യത്തിന്‍റെ മന്ത്രിയാണ്. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് വീതിച്ചു തരാൻ പറയൂ. ഈ മറുപടി കേട്ട് വിഷമിച്ച തലകുനിച്ചു നില്‍ക്കുന്ന വയോധികയെയും ദൃശ്യത്തില്‍ കാണാൻ കഴിയും.കഴിഞ്ഞ ദിവസം തൃശ്ശൂർ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപി പരസ്യമായി പ്രതികരിചിരുന്നു. എന്നാല്‍ വീണ്ടും ഇത് ആവർത്തിക്കപ്പെടുന്നത് മാടമ്ബിത്തരമാണെന്നാണ് ഉയരുന്ന വിമർശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക