ഇടുക്കി അടിമാലിയില്‍ ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച്‌ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് റേഷൻ കടയില്‍ വിലക്ക് എന്ന് പരാതി.അടിമാലിയിലെ ARD 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിക്ക് വിലക്ക്. സാധനങ്ങള്‍ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയില്‍ പോകാൻ ജീവനക്കാർ പറഞ്ഞു എന്നാണ് ആരോപണം.

കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്നാണ് വിലക്ക് ഉണ്ടായതെന്ന് മറിയക്കുട്ടി പറയുന്നു. സംഭവത്തില്‍ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, മറിയക്കുട്ടിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് റേഷൻ കട ഉടമ പറഞ്ഞു. സാങ്കേതിക തകരാർ കാരണം റേഷൻ വിതരണം തടസ്സപ്പെട്ടപ്പോഴാണ് മറിയക്കുട്ടി വന്നത്. മറിയക്കുട്ടിയെപ്പോലെ തന്നെ നിരവധി പേർ റേഷൻ വാങ്ങാൻ ആവാതെ തിരിച്ചു പോയെന്നും കട ഉടമ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്ബത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടി പ്രതിഷേധ സൂചകമായി അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ച്‌ സമരം നടത്തിയത്. വേറിട്ട സമരത്തിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ചതിന് പിന്നാലെ സഹായവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇരുനൂറേക്കർ സ്വദേശിയായ മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച്‌ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, വീട് വച്ചുതന്നതിനുശേഷം കോണ്‍ഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി പറഞ്ഞു. തുടർന്ന് മറിയക്കുട്ടി ബിജെപിയില്‍ ചേരുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക