ഓരോ രാജ്യത്തും ഓരോ സംസ്കാരവും ജീവിതരീതിയും ഒക്കെ ആയിരിക്കും. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റ് രാജ്യക്കാർക്ക് ചിലപ്പോള്‍ ഇഷ്ടമാവണം എന്നില്ല. അതുപോലെ തന്നെ തിരിച്ചും. ഇപ്പോഴാവട്ടെ അനേകങ്ങളാണ് സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനും ജോലിക്കും ഒക്കെയായി ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. അപ്പോഴാണ് നമുക്ക് അവരുടെ രീതികളെ കുറിച്ച് ശരിക്കും വ്യക്തത കിട്ടുന്നത്. ചിലതെല്ലാം നമ്മെ അമ്ബരപ്പിക്കാറുമുണ്ട്.
അത്തരം അനുഭവങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെ ജപ്പാനില്‍ താമസിക്കുന്ന ചെന്നൈയിലുള്ള ഒരു യുവതി ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.പെർഫ്യൂമിനെ കുറിച്ചാണ് യുവതി വീഡിയോയില്‍ പറയുന്നത്. ജപ്പാനിലുള്ളവർക്ക് കടുത്ത മണമുള്ള പെർഫ്യൂമുകള്‍ ഇഷ്ടമല്ലത്രെ. സ്വന്തം നാട്ടില്‍ നേരിയ മണം മാത്രമായി കരുതിയ പെർഫ്യൂം ജപ്പാനിലെ ഒരു സഹപ്രവർത്തക കടുത്ത മണമുള്ള പെർഫ്യൂമായിട്ടാണ് കണക്കാക്കിയത് എന്നാണ് യുവതി പറയുന്നത്.’അനുഷ ഇൻ ജപ്പാൻ’ എന്ന യൂസറാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്.
ഇന്ന് താൻ ജപ്പാനില്‍ നിന്നും അമ്ബരപ്പിക്കുന്ന ഒരു കാര്യം മനസിലാക്കി എന്നാണ് അനുഷ തന്റെ വീഡിയോയില്‍ പറയുന്നത്. യുവതി പറയുന്നത് പ്രകാരം ജപ്പാനിലെ ജനങ്ങള്‍ ഒന്നുകില്‍ വളരെ വളരെ നേർത്ത മണമുള്ള പെർഫ്യൂമുകള്‍ ഉപയോഗിക്കും. അല്ലെങ്കില്‍ പെർഫ്യൂമേ ഉപയോഗിക്കാറില്ല.
















