ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി.ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ആഗോള അയ്യപ്പ സംഗമമമെന്ന് പരിപാടിക്ക് പേര് നല്‍കിയത് എന്തുകൊണ്ടാണെന്നും, ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു.

അതേസമയം പരിപാടി സംഘടിപ്പിക്കുന്നത് ദേവസ്വം ബോർഡ്‌ ആണെന്നും, ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനും ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് ഇത് നടത്തപെടുന്നതെന്നും സർക്കാർ വ്യക്തമാക്കി. മതസൗഹാർദം ഊട്ടിയുറപ്പിക്കാനാൻ ഈ പരിപാടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്പോണ്‍സർഷിപിലൂടെ പരിപാടി നടത്തേണ്ടതിന്റെ ആവശ്യകതയെന്താണെന്നും. പരിപാടിയുടെ സംഘാടനത്തില്‍ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. ഹർജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് പരിപാടിയുടെ സാമ്ബത്തിക ചെലവുകളും, ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ നല്‍കണമെന്നും കോടതി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറുപടി നല്‍കണമെന്ന് സർക്കാരിനോടും ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക