ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി‌ എംപി പ്രിയ സരോജുമായിട്ടാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചു. ജൂണ്‍ എട്ടിന് ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുക. ഇന്ത്യൻ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപിയാണ് പ്രിയ.

നിലവില്‍ മദ്ധ്യനിര ബാറ്ററായ റിങ്കു ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. മത്സരത്തില്‍ പ്ലേഓഫിലേക്ക് യോഗ്യത നേടാതെയാണ് കൊല്‍ക്കത്ത പുറത്തായത്. 13 മത്സരങ്ങളില്‍ നിന്ന് 206 റണ്‍സാണ് ഈ സീസണില്‍ റിങ്കുസിംഗ് നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിങ്കുവും പ്രിയയും ഒരുവർഷത്തിലേറെയായി പരിചയക്കാരാണ്. ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി ഇരുവരും പരിചയപ്പെടുന്നത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ മുമ്ബും സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വാരണാസിയിലെ കാർഗിയാവോൻ സ്വദേശിയായ പ്രിയ സമാജ്‌വാദി പാർട്ടിയുടെ പ്രതിനിധിയാണ്. സുപ്രീം കോടതിയിലെ മുൻ അഭിഭാഷകയായ പ്രിയ, 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പിതാവിനുവേണ്ടി പ്രചാരണം നടത്തുമ്ബോഴാണ് ആദ്യമായി ജനശ്രദ്ധ നേടുന്നത്. 2024 ല്‍, ജൗൻപൂർ ജില്ലയിലെ മച്ച്‌ലിഷഹർ മണ്ഡലത്തില്‍ സമാജ് വാദി പാർട്ടിക്ക് വേണ്ടി മത്സരിച്ചാണ് പ്രിയ എംപിയായത്.

2023 ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ തുടർച്ചയായി അഞ്ച് സിക്സറുകള്‍ പറത്തിയതോടെയാണ് റിങ്കു ദേശീയതലത്തില്‍ ശ്രദ്ധേയനാകുന്നത്. അതിനുശേഷമാണ് ഇന്ത്യൻ കുപ്പായത്തില്‍ രണ്ട് ഏകദിനങ്ങളിലും 33 ടി20 മത്സരങ്ങളിലും അദ്ദേഹം കളിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മൂന്ന് അർദ്ധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക