കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന കാരണം കാണിച്ച് തലവൂർ ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി അദ്ധ്യാപികയെ പിരിച്ചുവിട്ടു.ചന്ദനത്തോപ്പ് തടത്തില്‍ വീട്ടില്‍ സ്മിജ സുരേഷിനെയാണ് പിരിച്ചുവിട്ടത്.
8ന് ചേർന്ന പി.ടി.എ എക്സി.കമ്മിറ്റി തീരുമാനപ്രകാരം പി.ടി.എ പ്രസിഡന്റാണ് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയത്. 2024 ഡിസംബർ 11 മുതല്‍ സ്മിജ സുരേഷ് ഇവിടെ ജോലി ചെയ്തുവരികയാണ്. പി.ടി.എ നല്‍കുന്ന 12,500 രൂപയാണ് വേതനം. അദ്ധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ലെന്നാണ് പി.ടി.എയുടെ വിശദീകരണം
അദ്ധ്യാപികയ്ക്കെതിരെയുള്ള കുറ്റങ്ങള്‍
- ക്ളാസ് സമയത്ത് ഫോണിന്റെ അമിത ഉപയോഗം
- പരാതി പറയുന്ന രക്ഷിതാക്കളെ ജയിലില്‍ അടയ്ക്കുമെന്ന് കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തല്‍
- വർണക്കൂടാരം പദ്ധതിയുടെ അക്കാഡമിക് പ്രവർത്തനങ്ങളില്‍ ഇടപെടുന്നില്ല
- വിദ്യാർത്ഥികള്‍ പോകും മുമ്ബ് സ്കൂളില്‍ നിന്ന് പോകുന്നു
- സ്മാർട്ട് ക്ളാസ് റൂം ഉപയോഗപ്പെടുത്തുന്നില്ല
സ്കൂളിലെ മറ്റൊരു അദ്ധ്യാപിക കുട്ടിയെ അടിക്കുന്നത് ഞാൻ ചിത്രമെടുത്ത് പ്രഥമാദ്ധ്യാപികയെ കാണിച്ചിരുന്നു. അതിന്റെ പേരിലുണ്ടാകുന്ന പീഡനങ്ങളാണിത്. ഞാൻ തെറ്റുകാരിയല്ല.














