കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ രണ്ടടി നീളമുള്ള മൂർഖൻ പാമ്ബ്. ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സനോജിന്റെ വീട്ടിലാണ് സംഭവം. വീടിനു സമീപമുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയില്‍ കിട്ടിയത്.
സനോജിന്റെ ഭാര്യ ശാലിനി വൃത്തിയാക്കാനായി മീൻ വെട്ടിയപ്പോള്‍ വരാലിന്റെ വയറ്റില്‍നിന്ന് പാമ്ബ് പാത്രത്തില്‍ വീണു. പാമ്ബിന്റെ തൊലി അഴുകിത്തുടങ്ങിയിരുന്നു. തലയിലെ അടയാളം കണ്ടാണ് മൂർഖനാണെന്നു സ്ഥിരീകരിച്ചത്. ഭയന്ന വീട്ടുകാർ വരാലിനെയും പാമ്ബിനെയും കുഴിച്ചിട്ടു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















