വാഹനത്തിന്റെ യഥാർഥ നമ്ബർപ്ലേറ്റ് മറച്ചുവെച്ച് യാത്ര ചെയ്ത വിവാഹ സംഘത്തിന്റെ യാത്ര തടഞ്ഞ് നാട്ടുകാർ. നിയമം ലംഘിച്ച് ആഡംബര വാഹനങ്ങളിലെ നമ്ബർ പ്ലേറ്റിന്റെ സ്ഥാനത്ത് ജസ്റ്റ് മാരീഡ് എന്ന ബോർഡുകള്‍ പതിപ്പിച്ചായിരുന്നു പല വാഹനങ്ങളുടെയും യാത്ര.കോഴിക്കോട് പുറമേരി കൂനിങ്ങാട് റോഡിലാണ് സംഭവം.
നാട്ടുകാർ വാഹനം തടഞ്ഞ് ചോദ്യം ചെയ്തതോടെ നമ്ബർ പ്ലേറ്റുകള്‍ മറച്ച് പതിപ്പിച്ചിരുന്ന ബോർഡുകള്‍ കാർ ഓടിച്ചിരുന്നവർ നീക്കം ചെയ്യുകയായിരുന്നു. KL18 – P – 1010, KL55-AF-7222, UK07 – BR – 6635 എന്നീ നമ്ബറിലുള്ള വാഹനങ്ങളിലാണ് സ്റ്റിക്കർ പതിപ്പിച്ചിരുന്നത്. വിവാഹ സംഘം സഞ്ചരിച്ച വാഹനം സ്കൂട്ടറുമായി അടുത്തത് ചോദ്യം ചെയ്തതോടെയാണ് വാഹനത്തിന്റെ നമ്ബർ പ്രദർശിപ്പിക്കാത്തത് ശ്രദ്ധയില്‍ പെട്ടത്. തുടർന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു.
വിവരം പോലീസിനെ അറിയിച്ചെങ്കിലും നാദാപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കാർ യാത്രക്കാർ മുങ്ങുകയായിരുന്നു. വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിലെ നമ്ബർ പ്ലേറ്റില്‍ ജസ്റ്റ് മാരിഡ് സ്റ്റിക്കർ പതിപ്പിച്ചതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ള സംഭവങ്ങള്‍ മുമ്ബ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ നമ്ബർ പ്ലേറ്റില്‍ കൃത്രിമം കാണിച്ചതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

















