ബംഗളൂരുവിലെ Apollo Apex എന്ന അംഗീകാരം നഷ്ടപ്പെട്ട നഴ്സിംഗ് കോളേജ് നൂറുകണക്കിന് BSc Nursing സീറ്റുകളിലേക്ക് അഡ്മിഷൻ എടുക്കുന്നു എന്നതിൻ്റെ തെളിവുകൾ പുറത്ത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും മലയാളി വിദ്യാർഥികളാണ്. കേരളത്തിലെ പ്രമുഖ സെലിബ്രിറ്റികളെ അടക്കം മറയാക്കിയാണ് അഡ്മിഷൻ മാഫിയ തട്ടിപ്പ് നടത്തുന്നത്. ലക്ഷങ്ങൾ മുടക്കിയുള്ള കൾച്ചറൽ പരിപാടികളും സമൂഹ മാധ്യമ പരസ്യങ്ങളും ഉൾപ്പെടെ സംഘടിപ്പിച്ചാണ് ഇരകളാകുന്ന വിദ്യാർത്ഥികളെ ഇവർ വലവീശി പിടിക്കുന്നത്.

ലക്ഷ്യമിടുന്നത് മലയാളി വിദ്യാർഥികളെ; കുട്ടികളെ വീഴ്ത്താൻ സെലിബ്രിറ്റി ഷോയും, ഗാനമേളയും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമായും അംഗീകാരമില്ലാത്ത ഈ സീറ്റുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത് മലയാളി വിദ്യാർഥികളാണ്. സീറ്റുകൾ അധികവും ഫിൽ ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത് മലയാളി ഏജന്റുമാരെ തന്നെയാണ്. സെലിബ്രിറ്റി ഷോയും സെലിബ്രിറ്റി ഗാനമേളയും അടക്കം സംഘടിപ്പിച്ചാണ് വിദ്യാർത്ഥികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്.

ജനുവരിയിൽ നടന്ന സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തത് മലയാള സിനിമ സംവിധായകനും ബിഗ് ബോസ് വിന്നറുമായ അഖിൽ മാരാർ ആയിരുന്നുവെങ്കിൽ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി അഡ്മിഷൻ കൊഴുപ്പിക്കാൻ പ്രശസ്ത യുവ പിന്നണിഗായകൻ ഹരിശങ്കറിന്റെ ഗാനമേളയും മ്യൂസിക്കൽ ഷോയുമാണ്. ഈ പരിപാടികളൊക്കെയും നടക്കുന്നത് Apollo Apex നഴ്സിംഗ് കോളേജ് അനധികൃതമായി പ്രവർത്തിക്കുന്ന ബൊമ്മസന്ദ്രയിലെ BTL ക്യാമ്പസിൽ വച്ചാണ്.

രേഖകളിൽ കോളേജ് കെട്ടിടങ്ങളും ക്യാമ്പസും ബാണശങ്കരിയിൽ, യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത് 24 കിലോമീറ്റർ അകലെയുള്ള ബൊമ്മസന്ദ്രയിലെ BTL കോളേജ് ക്യാമ്പസിൽ

പബ്ലിക് ഡൊമൈനിൽ ലഭ്യമായ രേഖകൾ അനുസരിച്ച് Apolo Appex കോളേജിന് ബംഗളൂരു ബാണശങ്കരിയിൽ ആണ് ക്യാമ്പസ് ഉള്ളത്. എന്നാൽ പ്രവർത്തനം ആരംഭിച്ച 2024 മുതൽ ഈ കോളേജ് പ്രവർത്തിക്കുന്നത് ബൊമ്മസന്ദ്രയിലെ BTL കോളേജിന്റെ ക്യാമ്പസിൽ ആണ്. 2025 – 26 അധ്യയന വർഷത്തിൽ പ്രവർത്തന അനുമതിയുള്ള നഴ്സിംഗ് സ്ഥാപനങ്ങളുടെ പട്ടികയിലും ഈ കോളേജിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. ഇത്തരത്തിൽ അംഗീകാരം ഇല്ലാത്ത കോളേജിൽ 250 BSc നഴ്സിംഗ് സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.

കർണാടക നഴ്സിംഗ് കൗൺസിലിന്റെയും, രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും 2024 25 വർഷങ്ങളിലെ പ്രവർത്തന അനുമതിയും, അഫിലിയേഷൻ രേഖകളും പ്രകാരം കോളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് No. 2, 3rd A Cross Road, 7th Main, 6th Block, Banashankari 3rd Stage, Bengaluru – 560085 എന്ന വിലാസത്തിലാണ്. എന്നാൽ യഥാർത്ഥത്തിൽ ഇപ്പോൾ വിദ്യാർത്ഥികൾ പഠിക്കുന്നത് 259/B, Hosur Rd, Bommasandra Industrial Area, Bengaluru, Bommasandra, Karnataka 560099 എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന BTL കോളേജിലാണ്. ഈ രണ്ടു സ്ഥലങ്ങൾ തമ്മിൽ 24 കിലോമീറ്റർ ദൂരമാണ് ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക