പാലാ അസംബ്ലി സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ കാണിച്ച അമിതാവേശം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ആർ വി ജംഗ്ഷനിൽ ജോസ് കെ എം മാണിയുടെ വീട്ടിലേക്ക് തിരിയുന്ന വഴിയിലാണ് ദിശ ബോർഡിന് താഴെയായി നേതാവിന് വരുമ്പോഴും പോകുമ്പോഴും കാണാവുന്ന വരെ രീതിയിൽ പ്രസിഡൻറ് നേരിട്ട് ഇടപെട്ട് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച ഇതുമൂലം തടസ്സപ്പെടുന്ന സ്ഥിതി വിശേഷം ഉണ്ടായിരിക്കുകയാണ്.
യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഏഴാം തീയതി സംഘടിപ്പിക്കുന്ന യുവജന റാലിയുടെ പ്രചരണ ബോർഡ് ആണ് ജനജീവിതം അപകടത്തിൽ ആക്കുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഭരണകക്ഷി നേതാവിന്റെ ബോർഡ് ആയതുകൊണ്ട് തന്നെ പോലീസും മുനിസിപ്പൽ അധികാരികളും ഇത് എടുത്തുമാറ്റാൻ തയ്യാറാകുമെന്നും തോന്നുന്നില്ല. ഒരു അധ്യാപകനായിരുന്നിട്ട് കൂടി യാതൊരു തത്വദീക്ഷയും ഇല്ലാതെ ഇയാൾ നടത്തിയ ഈ പ്രവർത്തി വ്യാപക വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.
ജോസ് കെ മാണിയുടെ വീടിനു സമീപത്തുള്ള ഈ ബോർഡിന് ചുറ്റുവട്ടവും ചെളി അടിഞ്ഞും, പള്ള കയറിയും വൃത്തികേടായി കിടക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് റസിഡൻസ് അസോസിയേഷൻ സ്വന്തം നിലയിൽ പണം കണ്ടെത്തി ഈ ചുറ്റുപാടുകൾ വൃത്തിയാക്കിയതോടെയാണ് ബോർഡ് സ്ഥാപിക്കുവാൻ നേതാവിന് കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞത്. കിട്ടിയ ഗ്യാപ്പിൽ ബോർഡ് സ്ഥാപിച്ചപ്പോൾ തുടർച്ചയായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് എന്നതൊന്നും ഇദ്ദേഹം ചിന്തിച്ചു കാണാൻ ഇടയില്ല. അല്ലെങ്കിൽ തന്നെ ഇത്രകാർക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരിക്കലും ചിന്തകൾ ഉണ്ടാവാറില്ലല്ലോ…









