ഫുഡ് ഡെലിവറി ഏജന്റുമാരുടെ വേഷത്തിലെത്തി ജൂവലറിയില്‍ കവർച്ച നടത്തി രണ്ടംഗ സംഘം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് രണ്ടുപേർ ഫുഡ് ഡെലിവറി ബോയ്സിന്റെ വേഷത്തിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ആഭരണങ്ങള്‍ കവർന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. ബ്ലിങ്കിറ്റിന്റെയും സ്വിഗ്ഗിയുടെയും ഡെലിവറി ഏജന്റുമാരുടെ വേഷത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതികള്‍ ജൂവലറി ജീവനക്കാരനെ തള്ളിമാറ്റി കടയിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടർന്ന് ഇരുവരും വേഗത്തില്‍ ഡിസ്പ്ലേ കെയ്സുകളില്‍നിന്ന് ആഭരണങ്ങള്‍ വാരിയെടുത്ത് ബാഗുകളില്‍ നിറച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ആഭരണങ്ങള്‍ കൈക്കലാക്കി പ്രതികള്‍ ഇരുചക്രവാഹനത്തില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടയില്‍നിന്ന് ഏകദേശം 20 കിലോഗ്രാം വെള്ളിയും 125 ഗ്രാം സ്വർണ്ണവും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക