റെസലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (ടെറി ജീൻ ബൊളിയ-71) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹള്‍ക്കിനെ മരിച്ച നിലയില്‍ ഫ്ളോറിഡയിലെ വസതിയിലാണ് കണ്ടെത്തിയത്.

ഡബ്ല്യുഡബ്ല്യുഇയിലെ ഇതിഹാസ താരമായിരുന്നു ഹള്‍ക്ക് ഹോഗൻ. 1953 ഓഗസ്റ്റ് 11 ന് ജോർജിയയിലെ അഗസ്റ്റയിലാണ് ജനനം. ഡബ്യുഡബ്യുഇയെ മുഖ്യധാരായിലേയ്ക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ് ഹള്‍ക്ക്.1970 കളുടെ അവസാനത്തിലാണ് അദ്ദേഹം റെസലിംഗ് ജീവിതം ആരംഭിച്ചത്. എന്നാല്‍ 1983ല്‍ വിൻസ് മക്മഹോണിന്‍റെ വേള്‍ഡ് റെസ്‌ലിംഗ് ഫെഡറേഷനില്‍ (ഡബ്ല്യുഡബ്ല്യുഎഫ്) ചേർന്നതോടെ അദ്ദേഹത്തിന്‍റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1984-ല്‍, മാഡിസണ്‍ സ്‌ക്വയർ ഗാർഡനില്‍ വച്ച്‌ ദി അയണ്‍ ഷെയ്ക്കിനെ പരാജയപ്പെടുത്തി ഹൊഗാൻ തന്‍റെ ആദ്യത്തെ ഡബ്യുഡബ്യുഎഫ് ചാമ്ബ്യൻഷിപ്പ് സ്വന്തമാക്കി. പിന്നീട് അദ്ദേഹത്തിന്‍റെ മത്സരങ്ങള്‍ക്കായി ആരാധകർ കാത്തിരുന്നു. 1985ല്‍ റെസല്‍മാനിയ ആരംഭിക്കുന്നതിലും ഹള്‍ക്ക് ഹോഗൻ പ്രധാനപങ്കുവഹിച്ചു.

1983ലായിരുന്നു ആദ്യ വിവാഹം. ലിൻഡ ഹോഗനാണ് ആദ്യ ഭാര്യ. ബ്രൂക്ക്, നിക്ക് എന്നീ രണ്ടു മക്കളുണ്ട്. 2009ല്‍ ലിൻഡയുമായി വിവാഹമോചനം നേടി. പിന്നാലെ 2010 ജെന്നിഫർ മക്ഡാനിയേലിനെ വിവാഹം ചെയ്തു. ഒരു വർഷത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. 2023ല്‍ ഹോഗൻ വീണ്ടും വിവാഹിതനായി. സ്കൈ ഡെയ്‌ലിയെയാണ് വിവാഹം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക