മൂന്നുവര്‍ഷം നീണ്ട വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ കേള്‍ക്കുന്നത് ശുഭവാര്‍ത്തയാണ്. ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പിട്ടതോടെ നിരവധി ബ്രിട്ടീഷ് ഉത്പന്നങ്ങളാണ് ഇന്ത്യാക്കാര്‍ക്ക് വില കുറച്ച്‌ കിട്ടാന്‍ പോകുന്നത്. വര്‍ഷന്തോറും 34 ബില്യന്‍ ഡോളറായി ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരവധി മേഖലകളില്‍ ഇന്ത്യാക്കാര്‍ക്ക് തൊഴിലവസരങ്ങളും, നൈപുണ്യ ശേഷി വികസനത്തിനും, വളര്‍ച്ചയ്ക്കും ഉള്ള പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൊഫഷണല്‍ സര്‍വീസസ്, മാനേജ്‌മൈന്റ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിച്ചെക്ചര്‍, എഞ്ചിനിയറിങ് തുടങ്ങിയവയില്‍ യുവാക്കള്‍ക്ക് കരിയറുകള്‍ വികസിപ്പിക്കാം. അതിനൊപ്പം യുവ സംരംഭകര്‍ക്കും, യുകെയില്‍ കരിയര്‍ വളര്‍ച്ചയ്ക്കായി ശ്രദ്ധയൂന്നുന്നവര്‍ക്കും സ്വതന്ത്ര വ്യാപാര കരാര്‍ തുണയാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയുമായുള്ള ചരിത്രപ്രധാനമായ വാണിജ്യ കരാര്‍ ബ്രിട്ടന് വലിയ വിജയമാണെന്നും അത് യുകെയിലുടനീളം ബ്രീട്ടീഷുകാര്‍ക്ക് ആയിരക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 26 ബ്രിട്ടീഷ് കമ്ബനികള്‍ ഇന്ത്യയില്‍ പുതിയ ബിസിനസുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

കരാറില്‍ നിന്ന് ഇന്ത്യയ്ക്കുള്ള നേട്ടങ്ങള്‍:

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍, എയ്‌റോസേപസ് പാര്‍ട്ടുകള്‍ എന്നിവ ഇന്ത്യയിലെ വ്യവസായികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ വിലയില്‍ കിട്ടും.

ബ്രിട്ടനിലെ സോഫ്റ്റ് ഡ്രിങ്കുകള്‍, കോസ്‌മെറ്റിക്‌സ്, ബിസ്‌കറ്റുകള്‍, സാല്‍മണ്‍ മത്സ്യം, കാറുകള്‍ എന്നിവ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കിട്ടും. ഇവയുടെ ശരാശരി താരിഫുകള്‍ 15 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറയും.ഇലക്‌ട്രിക് വാഹനങ്ങളുടെ താരിഫ് 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയും.

ബ്രിട്ടീഷ് കമ്ബനികള്‍ക്ക് ഇനി സ്‌കോച്ച്‌ വിസ്‌കി അടക്കം ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ കയറ്റുമതി ചെയ്യാം. വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉടന്‍ കുറയും. 10 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി 40 ശതമാനമായും കുറയും. ജോണി വാക്കറും, ഗ്ലെന്‍ലിവെറ്റും, ഷിവാസ് റീഗല്‍ 18 ഇയര്‍ ഓള്‍ഡും, മാക്കല്ലനും വില കുറച്ചുകിട്ടും.

സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യാകുന്നതോടെ, ചില ബ്രിട്ടീഷ് മോഡല്‍ കാറുകളുടെ തീരുവ 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും. ലാന്‍ഡ് റോവര്‍, ജഗ്വാര്‍( ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥര്‍), ലോട്ടസ്, റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, മാക് ലാറന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ പ്രധാന ബ്രിട്ടീഷ് ഓട്ടോമൊബൈല്‍ കമ്ബനികള്‍. കരാര്‍ യാഥാര്‍ഥ്യമാകും മുമ്ബ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. അതിന് ഒരുവര്‍ഷം സമയമെടുക്കും എന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക