വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ നേരില്‍കണ്ട് അറിയിച്ചതായി എംപി ഷാഫി പറമ്ബില്‍. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും സഹിതമാണ് മന്ത്രിയെ കണ്ടത്.

കൂടിക്കാഴ്ചയില്‍ അദാനി ഗ്രൂപ്പ് പ്രതിനിധിയും പങ്കെടുത്തു. ഉപകരാർ നല്‍കിയിട്ടുള്ള വഗാട് നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാതിരിക്കുകയും കുറവുകള്‍ തിരുത്താതിരിക്കുകയും ചെയ്യുന്നത് മൂലം അനന്തമായ കാലതാമസം അനുഭവപ്പെടുന്നതിനാല്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നിർമ്മാണ കമ്ബനിയെ ടെർമിനേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അദാനി കമ്ബനി പ്രതിനിധികളെ അറിയിച്ചതായും ഷാഫി പറമ്ബില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്:

വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിധിൻ ഗഡ്കരിയെ നേരില്‍കണ്ട് അറിയിച്ചു. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും മന്ത്രിയെ രാവിലെ പാർലമെന്റില്‍ വച്ച്‌ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തിയപ്പോള്‍ വൈകുന്നേരം അഞ്ചുമണിക്ക് ശേഷം വസതിയില്‍ ഇതിനെ സംബന്ധിച്ച്‌ ഒരു ചർച്ച വയ്ക്കാം എന്നും അവിടെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം മന്ത്രിയെ വീണ്ടും നേരില്‍ പോയി കണ്ടു,നിർമ്മാണത്തിന്റെ ആദ്യ കരാർ ലഭിച്ച അദാനി കമ്ബനിയുടെ പ്രതിനിധികളോട് അവിടെ വരാൻ ആവശ്യപ്പെട്ടിരുന്നു.നിർമ്മാണവുമായി ബന്ധപ്പെട്ട് വെങ്ങളം മുതല്‍ അഴിയൂർ വരെയുള്ള പ്രദേശത്ത് ജനങ്ങള്‍ അനുഭവിക്കപ്പെടുന്ന ബുദ്ധിമുട്ടുകള്‍ പ്രതിനിധികളെ അറിയിച്ചു.മന്ത്രി വിഷയങ്ങള്‍ ശരി വെക്കുകയും ചെയ്തു. ഉപകരാർ നല്‍കിയിട്ടുള്ള വഗാട് നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാതിരിക്കുകയും കുറവുകള്‍ തിരുത്താതിരിക്കുകയും ചെയ്യുന്നത് മൂലം അനന്തമായ കാലതാമസം അനുഭവപ്പെടുന്നതിനാല്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നിർമ്മാണ കമ്ബനിയെ ടെർമിനേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അദാനി കമ്ബനി പ്രതിനിധികളെ അറിയിച്ചു.തകർന്നു കിടക്കുന്ന സർവീസ് റോഡുകള്‍, നിരന്തരമായി പരാജയപ്പെടുന്ന സോയില്‍ നെയ്ലിംഗ്,നിത്യ ദുരിതമായ ട്രാഫിക് ബ്ലോക്കുകള്‍, മഴക്കാല മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നത്, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങള്‍ ഒരുക്കാതിരുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബോധ്യപ്പെടുത്താനായി.സോയല്‍ നെയ്ലിംഗ് ടെക്നോളജി പരാജയം ആണെന്നും പരാജയപ്പെട്ട ഇടങ്ങളില്‍ ബഫർ സോണായി കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടി വരും എന്നും കമ്ബനി പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചുനിരവധി തവണ മുൻപും ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ ഇനിയെങ്കിലും അവഗണിക്കപ്പെടില്ലെന്ന് കരുതുന്നു’, പോസ്റ്റില്‍ എംപി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക