വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാൻ നടപടി തുടങ്ങി സർക്കാർ. വിജിലൻസ് ഡയറക്ടർ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.നിലവില്‍ ശുപാർശ നിയമ വകുപ്പിന്റെ പരിശോധനയിലാണ്.

കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു വിജിലൻസ് ഡയറക്ടർ കത്ത് നല്‍കിയതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നും സർക്കാർ നിലപാടെടുത്തു. കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടില്‍ രഹസ്യ വിവരങ്ങളുണ്ടെന്നാണ് കാരണം കാണിച്ചിരിക്കുന്നത്. വിവരാവകാശനിയമ പ്രകാരം അപേക്ഷക്കുള്ള മറുപടിയായാണ് ആഭ്യന്തര വകുപ്പ് ഈ നിലപട് അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക