KeralaNews

വീണ വിജയൻ മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്; വിശദമായി വായിക്കാം

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിവിഷൻ ഹർജിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി.

കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടൻ എംഎല്‍എയും റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്ബനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നാണ് വാദം. നിലവില്‍ കേസില്‍ കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്‌എഫ്‌ഐഒ അന്വേഷണം നടക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button