ഇനി മുതല്‍ പെറ്റി അടക്കാത്ത വാഹനങ്ങളുമായി യാത്ര ചെയ്താല്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പലതവണ പിഴ വന്നതും, അത് അടയ്ക്കാതെ വാഹനത്തില്‍ തന്നെ യാത്ര ചെയ്യുന്നതും കണ്ടെത്തി നടപടിയെടുക്കാനാണ് എംവിഡി ഒരുങ്ങുന്നത്. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ആയിരിക്കും സൂക്ഷിക്കുക. പിഴപ്പലിശ ഉള്‍പ്പെടെ അടച്ചു കഴിഞ്ഞാല്‍ മാത്രമേ വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുള്ളൂ. വാഹനങ്ങള്‍ സൂക്ഷിച്ചതിന്റെ വാടകയും അപ്പോള്‍ നല്‍കേണ്ടിവരും.

പൊലീസ് സ്റ്റേഷനുകളിലും മോട്ടോർ വകുപ്പിന്റെ ഓഫീസുകളും വാഹനങ്ങള്‍ സൂക്ഷിക്കാൻ സ്ഥല പരിമിതിയുണ്ട്. അതുകൊണ്ടാണ് സ്വകാര്യ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഇവർക്ക് നല്‍കാനുള്ള വാടക, വാഹന ഉടമയില്‍ നിന്നാവും ഈടാക്കുക. നിലവില്‍, എംവിഡി ഇതിനുള്ള സൗകര്യങ്ങള്‍ ഈഞ്ചയ്ക്കലിലെ കെഎസ്‌ആർടിസിയുടെ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. നികുതി അടയ്ക്കാത്ത വാഹനങ്ങളും കസ്റ്റഡിയില്‍ എടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിന് തടസ്സമായത് സ്ഥലപരിമിതി തന്നെയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെർമിറ്റും ഫിറ്റ്നസും ഇല്ലാത്തത്തതും, സാങ്കേതിക തകരാർ ഉള്ളതുമായ പല വാഹനങ്ങളും റോഡില്‍ ഒരു കൂസലും ഇല്ലാതെ ഓടുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പിടിച്ചെടുത്ത് സൂക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ ഇല്ലാത്തതാണ് ഇതിന് കാരണവും. പിഴ അടയ്ക്കാത്ത ചരക്ക് വാഹനങ്ങളും കസ്റ്റഡിയിലെടുക്കാനും തീരുമാനമുണ്ട്. ഈ തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ നികുതി കുടിശ്ശിക നല്ലരീതിയില്‍ കുറയ്ക്കാൻ കഴിയും. എന്നാല്‍,പിഴ ഇനത്തിലുള്ള വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും എന്നാണ് എംവിഡി അധികൃതർ വ്യക്തമാക്കുന്നത്.

സ്വകാര്യ വ്യക്തികള്‍ക്ക് എംവിഡിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാഹനങ്ങള്‍ പിടിച്ചിടാനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാം. അതിനുവേണ്ടി ചില നിർദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചുറ്റുമതിലുകളില്‍ എല്ലാം നിരീക്ഷണ ക്യാമറകള്‍ അത്യാവശ്യമാണ്. സുരക്ഷാ ജീവനക്കാരും ഉണ്ടായിരിക്കണം. അധികൃതർ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇവിടെയ്ക്ക് കൈമാറും. പിഴ അടച്ച രസീതുമായി വന്നാല്‍ മാത്രമേ വാഹനങ്ങള്‍ കൈമാറാൻ പാടുള്ളൂ. വാഹനങ്ങള്‍ സൂക്ഷിച്ചതിന്റെ തുക ഇവർക്ക് വാഹന ഉടമയില്‍ നിന്നും ഈടാക്കുകയും ചെയ്യാം.എഐ ക്യാമറകളുടെ വരവാണ് ഇത്രയേറെ വാഹനങ്ങള്‍ക്ക് പിഴ വരാൻ കാരണമായത്. ഇതില്‍ പിഴ അടക്കാതെ കുറ്റം ആവർത്തിക്കുന്നവർ 30% ത്തോളം ഉണ്ട്. ഇരുപതില്‍ അധികം തവണ പിഴ കിട്ടിയ വാഹനങ്ങളും സംസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക