ചാനല്‍ മുറികളില്‍ ഇന്ന് നടക്കുന്ന അതിരുവിട്ട എല്ലാ അവതരണങ്ങള്‍ക്കും മുഖ്യകാരണം ബാർക്ക് റേറ്റിങ്ങില്‍ ഒന്നാമത് എത്തുന്നതിനുള്ള കിട മത്സരം ആണ്. കാഴ്ച്ചക്കാരെ പിടിച്ചിരുത്തിയാല്‍ മാത്രമെ ചാനലിന് വളർച്ചയും അതുപോലെ മികച്ച റേറ്റിങ്ങും ലഭിക്കുകയുള്ളു.ഇപ്പോഴിതാ ഈ ആഴ്ചയിലെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 95 പോയിന്റ് നേടി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകയാണ്.

നിലമ്ബൂർ ഇലക്ഷൻ ഫലപ്രഖ്യാപനത്തിന് പിന്നാലെ മൂന്നാം സ്ഥാനത്ത് വീണ ഏഷ്യാനെറ്റ് സ്വപ്നതുല്യമായ തിരിച്ചുവരവാണ് നടത്തിയത്. ഒന്നാമതായിരുന്ന റിപ്പോർട്ടർ മൂന്നാം സ്ഥാനത്തേക്കും കൂപ്പുകുത്തി. 24 ന്യൂസ് 85 പോയിന്റുമായി രണ്ടാം സ്ഥാനത്തും റിപ്പോർട്ടർ ടിവി 80 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 26ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങാണ് ഇപ്പോള്‍ പുറത്ത് വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താ ചാനലുകളെക്കാള്‍ പോയിൻ്റ് നിലയിൽ ഏറെ മുന്നിലാണ് ഒന്നാമതെത്തിയ ഏഷ്യാനെറ്റ്. കോട്ടയം മെഡിക്കല്‍ കോളജിലെ ദാരുണ അപകടമാണ് ഈ ആഴ്ച്ചയിലെ പ്രധാന സംഭവം. മികച്ച അവതരണവും തെളിമയാർന്ന റിപ്പോർട്ടുമാണ് വിജയികളായ ചാനലുകളെ ആ സ്ഥാനത്ത് എത്തിച്ചത്. മനോരമ ന്യൂസ്(44), മാതൃഭൂമി ന്യൂസ് (41), ന്യൂസ് മലയാളം (33) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക