വോട്ടുയന്ത്രങ്ങള്‍ക്കെതിരെ ആക്ഷേപങ്ങളും പരാതികളും നിലനില്‍ക്കുന്നതിനിടയില്‍ മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള വോട്ടിനും തെരഞ്ഞെടുപ്പ് കമീഷൻ തുടക്കം കുറിച്ചു. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആറ് നഗര പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും നഗരപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും മൊബൈലിലൂടെ വോട്ടുചെയ്യാൻ അവസരം കൊടുത്തത്.
എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ വോട്ട് അനുവദിക്കുമോ എന്ന് കമീഷൻ വ്യക്തമാക്കിയിട്ടില്ല. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികള്‍ എന്നിവർക്കാണ് പോളിങ് ബൂത്തില്‍ പോകാതെ കൈയിലുള്ള മൊബൈലില്‍ E- SECBHR എന്ന ആപ് ഡൗണ്‍ ലോഡ് ചെയ്ത് വീട്ടിലിരുന്ന് വോട്ടുചെയ്യാൻ അവസരം നല്‍കിയത്. ഈസ്റ്റ് ചമ്ബാരൻ ജില്ലയിലെ പക്രിദയാല്‍ പ്രദേശത്തെ ബിഭ കുമാരിയാണ് രാജ്യത്ത് ആദ്യമായി മൊബൈലിലൂടെ വോട്ട് ചെയ്തത്.
വോട്ടർ പട്ടികയില്‍ ചേർത്ത മൊബൈല്‍ നമ്ബറില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാൻ അനുവദിച്ച കമീഷൻ ഇ വോട്ടുകളില്‍ കൃത്രിമം നടക്കില്ലെന്ന് അവകാശപ്പെട്ടു. സി-ഡാക് ആണ് ആപ് വികസിപ്പിച്ചത്.

















