കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപി പുതിയ ജനകീയ സംവാദ പരിപാടിക്ക് തുടക്കമിട്ടു. ‘എസ് ജി കോഫി ടൈംസ്’ (SG Coffee Times) എന്ന പേരിലാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി സുരേഷ് ഗോപി സംഘടിപ്പിച്ച കലുങ്ക് സംവാദ സദസ്സ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ വിമർശനങ്ങള്‍ക്കും പാർട്ടിക്കുള്ളില്‍ത്തന്നെ ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി പുതിയ സംവാദ പരിപാടിയുമായി രംഗങ്ങത്തെത്തിയിരിക്കുന്നത്.

രാഷ്ട്രീയ പക്വതയില്ലാത്ത മറുപടികള്‍ പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തല്‍ ബിജെപി നേതൃത്വത്തിനുണ്ടായിരുന്നു. പി ആർ ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം പരിപാടികള്‍ ഉപേക്ഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ സൗഹൃദപരവും അനൗദ്യോഗികവുമായ എസ് ജി കോഫി ടൈംസ് എന്ന സംവാദത്തിന് മന്ത്രി തുടക്കമിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടാണ് പുതിയ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിവരുന്ന ‘ചായ് പെ ചർച്ച’യുടെ മാതൃകയിലാണ് സുരേഷ് ഗോപി സ്വന്തം മണ്ഡലത്തില്‍ പുതിയ സംവാദ പരുപാടി നടപ്പാക്കാൻ തീരുമാനിച്ചത്. തൃശൂർ അയ്യന്തോള്‍, പുതൂർക്കര എന്നിവിടങ്ങളിലാണ് ‘എസ് ജി കോഫി ടൈംസ്’ പരിപാടിയുടെ ആദ്യ സംവാദങ്ങള്‍ നടക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും സുരേഷ് ഗോപി സമാനമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും എം പി ആയതിന് ശേഷം ഒന്നര വർഷത്തോളമായി ഇത് നിർത്തിവെച്ചിരിക്കുകയായിരുന്നു. പ്രാദേശിക കമ്മിറ്റികള്‍ക്ക് ചുമതല നല്‍കിക്കൊണ്ടാണ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഈ ജനകീയ ചർച്ചകള്‍ സംഘടിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക