രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി ഏഴംഗ സംഘം അറസ്റ്റിലായി. ഒരു യുവതി ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ നാല് പേർ തിരുവനന്തപുരം സ്വദേശികളും മൂന്ന് പേർ കൊല്ലം സ്വദേശികളുമാണ്. പ്രതികളുടെ പക്കലുണ്ടായിരുന്ന 2.3 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.

വര്‍ക്കല മേല്‍വെട്ടൂര്‍ സ്വദേശി മാഹിൻ (28),കൊല്ലം ഉമയനല്ലൂര്‍ സ്വദേശി ഷാനു (27), പാലോട് കരിമൻകോട് സ്വദേശിനി അൻസീയ (35), വര്‍ക്കല വെട്ടൂര്‍ സ്വദേശി തസ്ലീം (23), ചാത്തന്നൂര്‍ സ്വദേശി സൂരജ് (27), വര്‍ക്കല വെട്ടൂര്‍ സ്വദേശി താരിഖ് (20), കൊല്ലം പാരിപ്പള്ളി സ്വദേശി ഗോകുല്‍ ജി നാഥ് (32) എന്നിവരാണ് പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അറസ്റ്റിലായാരില്‍ ചിലർ ലഹരിക്കേസുകളില്‍ മുൻപും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം കുടുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പിടികൂടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക