മലപ്പുറം സ്വദേശി മുഹമ്മദ് നവാസ് പണം തട്ടിച്ചു എന്ന ആരോപണവുമായി രംഗത്ത് വന്ന ടോംസി കുറവിലങ്ങാട് യുവ എഴുത്തുകാരൻ അല്ല മറിച്ച് കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് മാഫിയക്കാരനാണെന്ന് വ്യക്തമാകുന്നു. യുവ സാഹിത്യകാരൻ എന്നും ഡോക്ടർ എന്നും സൈക്കോളജിസ്റ്റ് എന്നും അവകാശപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ ഗ്രൂപ്പിൽ കടന്നുകൂടിയ ഇയാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രൂപ്പ് അംഗങ്ങൾക്ക് ഗ്രൂപ്പ് അഡ്മിൻ കൂടിയായ യുവാവിനെ ഇടനിർത്തി പണം പലിശയ്ക്ക് കൊടുത്തിരുന്നു. ഇടപാടുകാരിൽ നിന്ന് 120% എന്ന കൊള്ളനിരക്കിലാണ് വാർഷിക പലിശ മാസാ മാസം ഈടാക്കിയിരുന്നത്. പലിശ പണം നൽകുന്നത് ഒരു ദിവസം മാറിയാൽ ഇടപാടുകാരുടെ ഫോണിലേക്ക് വിളിച്ച് അവരുടെ അമ്മയെ അശ്ലീലം പറയുന്നതാണ് ഇയാളുടെ ശൈലി.

മുഹമ്മദ് നവാസ് എന്ന യുവാവ് എട്ടുമാസത്തോളം തുടർച്ചയായി പലിശ കൊടുത്തിട്ടും ഇയാളുടെ മാനസിക പീഡനം താങ്ങാൻ കഴിയാതെ പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഇയാൾ കൗണ്ടർ കേസുമായി രംഗത്തെത്തിയത്. മുഹമ്മദ് നവാസിന് അസുഖം ബാധിച്ച് ഉണ്ടായ ചില പ്രതിസന്ധികൾ മൂലം ഒരു വട്ടം ഏതാനും ദിവസം പലിശ വൈകി. ഇതിൽ പ്രകോപിതനായ ടോംസി ഏറ്റവും നികൃഷ്ടമായ ഭാഷയിൽ യുവാവിൻറെ അമ്മയെ അധിക്ഷേപിക്കുന്ന അശ്ലീല ശബ്ദ സന്ദേശങ്ങൾ തുടർച്ചയായി അയച്ചതിന്റെ മാനസിക സമ്മർദ്ദമാണ് കേസുകൊടുക്കുവാൻ യുവാവിനെ പ്രേരിപ്പിച്ചത്. ഇൻഫോസിസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ബിരുദധാരിയായ യുവാവിനെതിരെ ഹണി ട്രാപ്പ് അടക്കം ആരോപിച്ചും ഇയാൾ കള്ള കേസുകൾ കൊടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടോംസി യുവാവിനെതിരെ നൽകിയ സിവിൽ കേസ് കോടതിയിൽ വിചാരണ പൂർത്തിയായി തള്ളും എന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് പുതിയ നീക്കങ്ങളുമായി വന്നിട്ടുള്ളത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. യുവ സാഹിത്യകാരൻ ആണ് എന്ന് ഇയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും കോട്ടയത്ത് ഉള്ള പ്രമുഖ പബ്ലിഷിംഗ് ഹൗസുകളിലും ബുക്ക്സ് സ്റ്റാളുകളിലും അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരു സാഹിത്യകാരനെ കുറിച്ച് അവർ കേട്ടിട്ടു പോലുമില്ല. ഇയാളുടേത് എന്ന് പറയാവുന്ന ഒരു സാഹിത്യകൃതികളും ഇവരാരും പ്രസിദ്ധീകരിക്കുകയോ വിൽപ്പനയ്ക്ക് എടുക്കുകയോ ചെയ്തിട്ടുമില്ല.

യുപിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മയായ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ടോംസിയും മുഹമ്മദ് നവാസും പരിചയത്തിൽ ആകുന്നത്. മുഹമ്മദ് നവാസ് 2020 ലാണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്. തൻറെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള വിളനിലമായിട്ടാണ് ടോംസി ഈ ഗ്രൂപ്പിൽ അംഗത്വം നേടിയത് എന്നും, ഒരു മാന്യന്റെ പരിവേഷം അണിയുവാൻ സൈക്കോളജിസ്റ്റ് ആണെന്നും ഡോക്ടർ ആണെന്നും എല്ലാം അവകാശപ്പെടുകയും ആയിരുന്നു. ഗ്രൂപ്പ് അംഗങ്ങളായ യുവതികളോട് ഇയാൾ അപമര്യാദയായി പെരുമാറിയിട്ടുണ്ട് എന്നും ആരോപണമുണ്ട്.

ടോംസിയിൽ നിന്ന് വാങ്ങിയ പണം പലിശ സഹിതം മടക്കി കൊടുക്കുവാൻ മുഹമ്മദ് നവാസ് ഇപ്പോഴും സന്നദ്ധനാണ്. എന്നാൽ ഇയാളിൽ നിന്നുള്ള മാനസിക പീഡനവും ഭീഷണിയും അവസാനിക്കണമെന്നു മാത്രമാണ് യുവാവ് ആവശ്യപ്പെടുന്നത്. ഈ ലക്ഷ്യത്തോടെയാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രകാരം ഇയാൾ നിയമ പോരാട്ടം നടത്തുന്നതും. ഈ പോരാട്ടങ്ങൾ വിജയത്തിലേക്ക് എത്തുന്നു എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ടോംസി ഇപ്പോൾ യുവാവിനെ ലക്ഷ്യമിട്ട് അപകീർത്തികരമായ പ്രചരണങ്ങളും വാർത്തകളും സൃഷ്ടിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക