അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു. 11 വർഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എൻടിആർഎഫ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി.

യാത്രക്കാരുടെ വിവരങ്ങള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • വിമാനത്തില്‍ ആകെ 242 യാത്രക്കാരുണ്ടായിരുന്നു ( 217 മുതിർന്നവർ, 11കുട്ടികൾ, 2 കുഞ്ഞുങ്ങൾ, 2 പൈലറ്റുമാർ 10 ക്യാബിൻ ക്രൂ)
  • ഇന്ത്യക്കാരും, വിദേശികളും: 169 ഇന്ത്യൻ പൗരന്മാർ53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ് പൗരന്മാർ, 1 കനേഡിയൻ പൗരൻ
  • മരണസംഖ്യ: ആകെ 110 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപകടത്തിൽപ്പെട്ടവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും

മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിസയിലാണ്. ന്യൂസ് 18 ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വിവരം അറിയിച്ചത്. 2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.യാത്രക്കാരുടെ

അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ടേക്ക് ഓഫ് ചെയ്യുമ്ബോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക