തന്റെ സൂപ്പർകാർ ശേഖരത്തിലേക്ക് പുതിയ മോഡല്‍ ചേർത്ത് തമിഴ് സൂപ്പർസ്റ്റാർ അജിത്ത് കുമാർ. മക്ലാരൻ സെന്ന എന്ന ഹൈപ്പർ കാറാണ് പ്രൊഫഷണല്‍ റേസർ കൂടിയായ അജിത്ത് സ്വന്തമാക്കിയത്.വാഹനത്തിന്റെ ഡെലിവറി വീഡിയോ ‘അജിത്ത് കുമാർ റേസിങ്ങ്’ എന്ന ഇൻസ്റ്റാഗ്രാം പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
റേസിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ഇതിഹാസ ഫോർമുല വണ്‍ (എഫ്1) ഡ്രൈവർ അയർട്ടണ്‍ സെന്നയോടുള്ള ആദരസൂചകമായാണ് മക്ലാരൻ ഈ മോഡല്‍ പുറത്തിറക്കിയത്. ഈ ഹൈപ്പർകാറില്‍ അയർട്ടണ്‍ സെന്നയുടെ കൈയ്യൊപ്പോടുകൂടിയ ഐക്കോണിക് മാള്‍ബോറോ ലിവറിയുണ്ട്.
നേരത്തെ മേയ് മാസത്തില്‍, ഇറ്റലിയിലെ ഇമോളയിലുള്ള എയർടണ്‍ സെന്നയുടെ സ്മാരകത്തില്‍ അജിത് കുമാർ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.









