നിരത്തുകളിലൂടെ വാഹനമോടിക്കുന്ന പലരും ട്രാഫിക് നിയമങ്ങള്‍ പാലിക്കാറില്ല എന്നതാണ് സത്യം. സ്വന്തം സുരക്ഷയെക്കുറിച്ചോ മറ്റുള്ളവരുടെ സുരക്ഷയെപ്പറ്റിയോ ചിന്തിക്കാതെയാണ് പലരും വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.റോഡില്‍ ഇറങ്ങി വാഹനമോടിക്കുമ്ബോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ടെങ്കിലും അവയെല്ലാം കാറ്റില്‍ പറത്തിയാണ് പലരുടെയും ഡ്രൈവിംഗ്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ കാണാനാകുന്നത് ഇപ്പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്ന വിധത്തിലുള്ള നിയമലംഘനമാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്നിലൂടെ ബുള്ളറ്റില്‍ അഭ്യാസ പ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോയാണ് സൈബറിടത്ത് വൈറലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസിന് മുമ്ബിലായിരുന്നു യുവാവിന്‍റെ അഭ്യാസ പ്രകടനം. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ റോഡില്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് ബൈക്ക് യാത്രികന്‍റെ ജീവന് മാത്രമല്ല, റോഡ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

നിയമലംഘനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ഡിടിസി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സംഭവം സ്ഥിരീകരിച്ച പോലീസ് സംഭവത്തില്‍ ഉള്‍പ്പെട്ട ബസ് തിരിച്ചറിഞ്ഞു. തുടർന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ക്ലിപ്പു മറ്റും ഉപയോഗിച്ച്‌ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്ബർ ട്രാക്ക് ചെയ്തു. എന്നാല്‍ ബൈക്ക് 13 വർഷം മുമ്ബ് വിറ്റഴിക്കപ്പെട്ടതായി കണ്ടെത്തി. പക്ഷെ ഔദ്യോഗിക രേഖകളില്‍ ബൈക്കിന്റെ പഴയ ഉടമയുടെ വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്ത ഉടമയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്‍റെ സഹകരണത്തോടെ ബൈക്കിന്‍റെ നിലവിലെ ഉടമയെ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പിടികൂടിയത്. 5 വർഷത്തിലധികം പഴക്കമുള്ള ബൈക്ക്, രജിസ്റ്റർ ചെയ്ത ഒരു സ്ക്രാപ്പർക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക