വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. കേരളത്തില്‍ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂണ്‍ 6 വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച്‌ ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാർത്ഥികള്‍ക്ക് ബക്രീദിന് ഒരു ദിവസം പോലും സർക്കാർ അവധി നല്‍കാത്ത സാഹചര്യമാണ് എന്നാണ് വിമര്‍ശനം.

വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച്‌ വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. ഈ ദിവസം ഒഴിവാക്കിയാണ് പ്രവൃത്തി മണിക്കൂറുകള്‍ ഉള്‍പ്പെടെ കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും യാതൊരു കാരണവുമില്ലാതെ വിദ്യാർത്ഥികള്‍ക്ക് വെള്ളിയാഴ്ച ബക്രീദ് അവധി നിഷേധിച്ചത് വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് കെപിഎസ്ടിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച്‌ പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ച അവധി നിലനിർത്തി കുട്ടികള്‍ക്ക് മതപരമായ കാര്യങ്ങള്‍ക്ക് സമയം അനുവദിക്കണമെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു.ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാർഹമാണ്.

വെള്ളിയാഴ്ച നോമ്ബ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട ദിവസവുമാണ്.പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണം. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിൻവലിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്ന് പി.എം.എ സലാം പറഞ്ഞു. നാളത്തെ പെരുന്നാള്‍ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്ബില്‍ എംപിയും പ്രതികരിച്ചു.

മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ലീവിലും മുസ്‌ലിം സമുദായത്തെ സർക്കാർ മാറ്റി നിർത്തുകയാണെന്ന് കാന്തപുരം വിഭാഗം നേതാവ് വടശ്ശേരി ഹസൻ മുസ് ലിയാർ പറഞ്ഞു. പെരുന്നാളിന് മൂന്ന് ലീവ് അനുവദിക്കണമെന്നത് മുസ് ലിം സമുദായത്തിൻ്റെ കാലപഴക്കമുള്ള ആവശ്യമാണ്. ഇപ്രാവശ്യം കലണ്ടറില്‍ കാണിച്ച വെള്ളിയാഴ്ച ലീവ് നിലനിർത്തിയിരുന്നെങ്കില്‍ കണ്ണില്‍ പൊടിയിടാനങ്കിലും പെരുന്നാളിന് മൂന്ന് ലീവ് അനുവദിച്ച ആദ്യ സർക്കാർ എന്ന പെരുമ്ബറയുമായി നിലമ്ബൂരിലൂടെ നടക്കാമായിരുന്നില്ലേ എന്നും വടശ്ശേരി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക