കേരള ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് മുഖേന സോഫ്റ്റ് വെയര്‍ ഡെവലപ്പറെ നിയമിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം.യോഗ്യരായവര്‍ക്ക് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേന ജൂണ്‍ 24ന് മുന്‍പായി അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള ഹൈക്കോടതിയില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ എന്‍സിഎ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.
എസ്.സി, എസ്.ടി കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. മറ്റ് അപേക്ഷകള്‍ റിജക്‌ട് ചെയ്യപ്പെടും.
NO: 13/2025
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്ബളമായി 59,300 രൂപമുതല്‍ 12,0900 രൂപവരെ ലഭിക്കും.
പ്രായപരിധി
02.01.1979നും 01.01.2007നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ബിടെക്/ എംടെക് (ഇലക്‌ട്രോണിക്‌സ്/ ഐടി/ കമ്ബ്യൂട്ടര്‍ സയന്‍സ്)
അല്ലെങ്കില്‍ എംഎസ് സി (ഇലക്‌ട്രോണിക്‌സ്/ ഐടി/ കമ്ബ്യൂട്ടര്‍ സയന്‍സ്)
അല്ലെങ്കില്‍ എംസി യോഗ്യത വേണം.
പ്രോഗ്രാമിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ (MCQ), പ്രോഗ്രാമിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തും. പ്രോഗ്രാമിങ് ടെസ്റ്റില്‍ 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുന്നവരെ മാത്രമേ ഇന്റര്‍വ്യൂവിന് വിളിപ്പിക്കൂ. പരീക്ഷകള്‍ എറണാകുളത്ത് വെച്ച് നടക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.
ആദ്യം വെബ്‌സൈറ്റ് തുറക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. ശേഷം അപ്ലൈ നൗ ബട്ടണ്‍ ക്ലിക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click

















