നദീ തീരത്ത് ചെളിയില്‍ പൂണ്ടുപോയ എസ്‌യുവി വാഹനം അനായാസമായി വലിച്ചു കരക്കുകയറ്റുന്ന ഒരു ആനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഭാരമേറിയ ടൊയോട്ട ഫോർച്യൂണർ വാഹനമാണ് കളിപ്പാട്ടം പോലെ ആന വലിച്ചു കയറ്റുന്നത്.വാഹനത്തിന്റെ മൂന്നു ചക്രങ്ങളും നദിയില്‍ കുടുങ്ങിക്കിടക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വാഹനത്തില്‍ കെട്ടിയ കയറുപയോഗിച്ചാണ് ആന വാഹനം വലിക്കുന്നത്. വലിയുടെ ശക്തിയില്‍ വാഹനത്തിന്റെ മുൻഭാഗം വായുവിലേക്ക് ഉയരുന്നതും വീഡിയോയില്‍ കാണാം.

തിരുവേഗപ്പുറ ശങ്കരനാരായണൻ എന്ന ആനയാണ് വീഡിയോയിലുള്ളത്. ഭാരമേറിയ വാഹനം നിസ്സാരമായി ആന വലിക്കുന്നതു കണ്ട അമ്ബരപ്പിലാണ് കാണികളില്‍ പലരും. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.”വെറുതേ എന്റെ തുമ്ബിക്കൈയ്ക്ക് പണി ഉണ്ടാക്കല്ലേ,” “ഒരു നാലെണ്ണം കൂടെ വലിക്കാൻ കൊടുക്ക്, അവന് ഇതൊന്നും ഒന്നും അല്ല,” “ബസ് വരെ പൊക്കി നിർത്തുന്ന ഇവനോടോ…” എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകള്‍. 2.4 മില്യണിലധികം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക