ഉണ്ണി ബാലകൃഷ്ണൻ വിട്ട് പോയിട്ടും റിപ്പോർട്ടർ ചാനലിനെ വീഴ്ത്താൻ ഏഷ്യാനെറ്റിന് കഴിഞ്ഞില്ല. ഇരുപതാമത്തെ (29-05-2025) ആഴ്ചയിലെ ബാർക്ക് റേറ്റിങ്ങിലും ഒന്നാമത് എത്തിയത് റിപ്പോർട്ടർ ചാനലാണ്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോർട്ടറിൻ്റെ കുതിപ്പ്.
പുതിയ ബാർക്ക് റേറ്റിങ്ങ് പ്രകാരം 108 പോയിന്റോടെയാണ് റിപ്പോർട്ടർ വിജയക്കുതിപ്പ് തുടരുന്നത്. കഴിഞ്ഞയാഴ്ചത്തെ 106 പോയിന്റില്‍ നിന്നാണ് 108 എന്ന പോയിന്റിലേക്ക് റിപ്പോർട്ടർ മുന്നേറ്റം നടത്തിയത്.അതേസമയം 97 പോയിന്റോടെ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്താണ്. 73 പോയിന്റോടെ തുടർച്ചയായി മൂന്നാം സ്ഥാനത്താണ് ട്വന്റി ഫോർ ന്യൂസ്.
38 ആണ് നാലാം സ്ഥാനത്തുള്ള മനോരമയുടെ പോയിന്റ് നില. 35 ആണ് മാതൃഭൂമി ന്യൂസിന്റെ പോയിന്റ് നില. 27 പോയിന്റോടെ ന്യൂസ് മലയാളം 24*7 ആറാം സ്ഥാനത്തും, 25 പോയിന്റോടെ ജനം ഏഴാമതുമാണ്. 14 പോയിന്റോടെ കൈരളി ടിവിയാണ് എട്ടാം സ്ഥാനത്ത്. 13 പോയിന്റുകളോടെ ന്യൂസ് 18 പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള മീഡിയാ വണ്ണിന്റെ പോയിന്റ് 6 ആണ്.
















