ശ്രീകണ്ഠാപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താത്കാലിക റോഡുകള്‍ ഒലിച്ചുപോയി. പാലം പണി നടക്കുന്ന ചെമ്ബൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്. ശ്രീകണ്ഠാപുരം – നടുവില്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പുതുക്കി പണിയാനായി മുറിച്ചിട്ട കൊക്കായി തോടിലെ താത്കാലിക ബൈപാസ് റോഡാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത്.

ശ്രീകണ്ഠാപുരം നടുവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷം മണിക്കൂറുകള്‍ വാഹന ഗതാഗതം നിർത്തി വെച്ചു.ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കണ്ണൂർ ജില്ലയില്‍ നാളെ കലക്‌ട്ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻ്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ നാളെ പ്രവർത്തിക്കരുത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://twitter.com/samakalikam/status/1927014554896158729?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1927014554896158729%7Ctwgr%5E6cad042bdb6893bfa4d4e71ae884d7f63fc51693%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.test.in%2F

വരും ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് പുറമേ വിവിധ ജില്ലകളില്‍ തീവ്രവും ശക്തവുമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

https://twitter.com/samakalikam/status/1927014771456372882?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1927014771456372882%7Ctwgr%5E0b4108217cbf97e235421137e66db849f57837ea%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.test.in%2F
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക