വടക്കാഞ്ചേരിയില്‍ ഇരുമ്ബു ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്ബ് ഉന്നതിയില്‍ ഈശ്വരന്റെ മകള്‍ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. ഇരുവർക്കും പരിക്കുണ്ട്.

ലൈഫ് മിഷൻ പദ്ധതിയില്‍ വീടു നിർമാണം നടക്കുന്നതിനാല്‍ ഇവർ പുന്നപറമ്ബിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്ബു ഗ്രില്ലില്‍ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചില്‍ കേട്ട് മകള്‍ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് പേരേയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ഗ്രില്ലില്‍ എങ്ങിനെ വൈദ്യുതിയെത്തി എന്നു അറിയാൻ സാധിക്കു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക