അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തില്‍ മഴ അതിശക്തമായിയിരിക്കുകയാണ്. കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ കനത്ത മഴയില്‍ കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് വെള്ളയില്‍ ഹാർബറിനടുത്ത് മത്സ്യബന്ധനത്തിനുപോയി തിരിച്ചുവരികയായിരുന്ന തോണിമറിഞ്ഞ് ഒരാള്‍ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ ആണ് മരിച്ചത്. കടല്‍ ക്ഷുഭിതമായപ്പോള്‍ തോണി തിരമാലയില്‍ മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇടിമിന്നലിലും മണ്ണിടിച്ചിലിലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക