ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട കരസേന. നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെയാണ് വെസ്റ്റേണ്‍ കമാൻഡ് സമൂഹ മാദ്ധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചത്. കൃത്യമായി ആസൂത്രണം ചെയ്തു, പരിശീലനം നല്‍കി, നീതി നടപ്പാക്കി എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്.

അതിർത്തിയിലെ പാക് സൈനിക കേന്ദ്രങ്ങള്‍ തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാകിസ്താന് ലഭിച്ച തിരിച്ചിടിയുടെ ആഴം ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് കേവലം ഒരു പ്രതികാരമല്ല, കനത്ത തിരിച്ചടിയിലൂടെ ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി, അതാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നല്‍കിയതെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ കമാൻഡിന്റെ കമാൻഡർ മനോജ് കുമാർ കത്യാർ അതിർത്തി പ്രദേശങ്ങള്‍ സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സൈനികർക്ക് മനോവീര്യം നല്‍കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക