ജമ്മു കശ്‌മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സർജിക്കല്‍ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിശദീകരണത്തിനായി വിദേശകാര്യ മന്ത്രാലയവും സൈന്യവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തത് രണ്ട് വനിതാ ഉദ്യോഗസ്ഥരാണ്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഒപ്പം വാർത്താസമ്മേളനത്തില്‍ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ എത്തിയത് വിംഗ് കമാൻഡർ വ്യോമിക സിംങും, കേണല്‍ സോഫിയ ഖുറേഷിയുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇരുവരും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നതിലുപരി ഇത്രയും നിർണായകമായ ഒരു ഓപ്പറേഷൻ കുറിച്ച് രാജ്യത്തിന് വിശദീകരിച്ചു കൊടുക്കുക എന്ന കടമയാണ് അവർക്ക് സൈന്യം നല്‍കിയത്. രണ്ട് വനിതാ ഉദ്യോഗസ്ഥർ സൈന്യത്തിന്റെ പ്രതിനിധികളായി പങ്കെടുത്തതോടെ ഇന്ത്യ പാകിസ്ഥാനും ലോകത്തിനും നല്‍കിയ സന്ദേശം വളരെ വലുതാണ്. അതിർത്തി കടന്നുള്ള ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്‍കിയതും ഇതിനോട് ചേർത്തുവായിക്കാം. പഹല്‍ഗാമില്‍ പാക് ഭീകരരുടെ ആക്രമണത്തില്‍ സ്ത്രീകളെ ബാക്കി വച്ചപ്പോള്‍ അവരില്‍ പലരുടെയും നെറ്റിയിലെ സിന്ദൂരവും മായ്ച്ചിരുന്നു. ഭർത്താക്കൻമാരെ കണ്മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തുന്നത് നോക്കി നില്‍ക്കേണ്ടി വന്ന സ്ത്രീകളുടെ നിയസഹായതയ്ക്ക് സൈന്യം നല്‍കിയ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ.
കേണല്‍ സോഫിയ ഖുറേഷി: ആസിയാൻ പ്ലസ് മള്‍ട്ടിനാഷണല്‍ ഫീല്‍ഡ് പരിശീലന അഭ്യാസമായ ഫോഴ്‌സ് 18ല്‍ ഇന്ത്യൻ സൈന്യത്തിന്റെ പരിശീലന സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടമുള്‍പ്പെടെ സ്വന്തമാക്കിയിട്ടുള്ള ഉദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി. ഗുജറാത്ത് സ്വദേശിയായ കേണല്‍ സോഫിയ ഖുറേഷി 1999ല്‍ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി വഴിയാണ് ഇന്ത്യൻ സൈന്യത്തില്‍ ചേർന്നത്.ശക്തമായ സൈനിക പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് അവർ വരുന്നത്. അതില്‍ കലാപ മേഖലകള്‍ ഉള്‍പ്പെടെ, സിഗ്നല്‍ റെജിമെന്റുകളില്‍ അവർ സേവനം അനുഷ്‌ഠിച്ചിരുന്നു. 2006ല്‍, കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനത്തില്‍ സൈനിക നിരീക്ഷകയായി സോഫിയ ഖുറേഷി സേവനം അനുഷ്‌ഠിച്ചിരുന്നു.
#WATCH | Markaz Ahle Hadith, Barnala and Markaz Abbas, Kotli located 9 km and 13 km from LoC, respectively, were targeted by the Indian Armed Forces as a part of #OperationSindoor pic.twitter.com/QnTp9tWsrS
— ANI (@ANI) May 7, 2025
വിംഗ് കമാൻഡർ വ്യാമിക സിംങ്: കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്‌നത്തില്‍ നിന്നാണ് വ്യോമസേനയിലേക്കുള്ള വിംഗ് കമാൻഡർ വ്യോമിക സിംഗിന്റെ യാത്ര ആരംഭിച്ചത്. സ്‌കൂള്‍ കാലം മുതല്‍ തന്നെ അവർക്ക് പറക്കാൻ ആഗ്രഹമുണ്ടായിരുന്നു. ആകാശവുമായി ബന്ധിപ്പിക്കുന്ന വ്യോമിക എന്ന തന്റെ പേരിന്റെ അർത്ഥം അവരെ ഈ ആഗ്രഹവുമായി കൂടുതല്‍ ബന്ധിപ്പിക്കാൻ കാരണമായി.നാഷണല്‍ കേഡറ്റ് കോർപ്‌സില്‍ (എൻസിസി) ചേർന്നാണ് അവർ തന്റെ ലക്ഷ്യം പിന്തുടർന്നത്. പിന്നീട് എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ശേഷം കുടുംബത്തില്‍ സായുധ സേനയില്‍ ചേരുന്ന ആദ്യ വ്യക്തിയായി അവർ മാറി. ഇന്ത്യൻ വ്യോമസേനയില്‍ ഹെലികോപ്റ്റർ പൈലറ്റായി അവർ കമ്മീഷൻ ചെയ്യപ്പെട്ടു, 2019 ഡിസംബർ 18ന് ഫ്ലൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷനും ലഭിച്ചു.
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’:
പഹല്‍ഗാമില്‍ പൊലിഞ്ഞുവീണ 26 ജീവനുകള്‍ക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈന്യം പതിനഞ്ചാം നാള്‍ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയത്. പാകിസ്ഥാനിലും, പാക് അധീന കശ്‌മീരിലുമായി ഒമ്ബതോളം ഭീകരവാദികളുടെ സങ്കേതങ്ങള്‍ക്ക് നേരെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് എഴുപതോളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.










