സർവീസില്‍നിന്ന് വിരമിക്കുംമുമ്ബ് കുടുംബത്തോടൊപ്പം ട്രെയിനില്‍ ആഘോഷയാത്ര നടത്തി റെയില്‍വേ ജീവനക്കാരൻ. തൃശ്ശൂർ സ്വദേശി ടി.എം. അബ്ബാസാണ് വന്ദേഭാരതിലെ ഒരു കോച്ച് മുഴുവനായി ബുക്ക് ചെയ്ത് കുടുംബത്തോടൊപ്പം യാത്രചെയ്തത്.
അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലി തുടങ്ങിയ അബ്ബാസ് ക്രൂ കണ്‍ട്രോളറായി അടുത്തമാസം വിരമിക്കുകയാണ്. 37 വർഷം ജീവിതത്തില്‍ തുണയായ ട്രെയിനില്‍ വിരമിക്കുംമുമ്ബ് കുടുംബത്തോടൊപ്പം യാത്ര ചെയ്യണമെന്ന ആഗ്രഹമാണ് വന്ദേഭാരത് യാത്രയിലൂടെ അബ്ബാസ് സഫലമാക്കിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഭാര്യയും സഹോദരങ്ങളും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 69 പേരാണ് യാത്രയിലുണ്ടായിരുന്നത്. കോഴിക്കോടിന്റെ രുചികള്‍ കൂടി കുടുംബത്തോടൊപ്പം ആസ്വദിച്ചാണ് അബ്ബാസ് തിരികെ പോയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക












