കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു.

പ്രശ്നം പരിഹരിച്ച ഉടൻ ട്രെയിൻ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. അതേസമയം സാങ്കേതിക പ്രശ്നം എന്താണെന്ന് വ്യക്തമല്ല. വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവർ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാറ്ററി തകരാർ ഉണ്ടെന്നും, പുതിയ എഞ്ചിൻ വന്നതിന് ശേഷമേ ട്രെയിൻ എടുക്കൂ എന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരം എന്നും എന്നാല്‍ കൃത്യമായൊരു മറുപടി ലഭിക്കുന്നില്ലെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. ഒരു മണിക്കൂറിലേറെ ഇപ്പോള്‍ തന്നെ വൈകിയതിനാല്‍ യാത്രക്കാർ ദുരിതത്തിലായി. തൃശൂർ ഭാഗത്തേക്കുള്ള കണ്ണൂർ-എറണാകുളം ഇന്റർസിറ്റി അടക്കമുള്ള ട്രെയിനുകളും ഇത് മൂലം വൈകുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക