കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന നാലു കോടിയോളം രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം എളേറ്റില്‍ വട്ടോളിയില്‍ വെച്ച്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ട കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പണം പിടികൂടിയത്. കാറില്‍ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പോലീസ് പിടികൂടി. മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ നിർത്തിയിട്ട വാഹനം പരിശോധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷ്, എസ്‌ഐ ഗൗതം ഹരി, സീനിയർ സിപിഒ ദീപക് എം.പി., സിൻജിത്, രതീഷ് കുമാർ, സിപിഒമാരായ ജിതിൻ, ശ്രീകാന്ത്, ശ്രീജേഷ്, വിപിൻ സാഗർ, നതീപ്, ഷിജു ഡബ്ല്യുസിപി ഒ. രമ്യ, ബിജിനി തുടങ്ങിയവർ ചേർന്നാണ് പണം പിടികൂടിയത്. പ്രതികള്‍ ആർക്കു വേണ്ടിയാണ് പണം എത്തിച്ചത് എന്നതിനെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക