കിരണ്‍ റാവുവിന്റെ ഹിറ്റ് ചിത്രമായ ലാപതാ ലേഡീസിലൂടെ ആരാധകർക്കിടയില്‍ ശ്രദ്ധ നേടിയ നടിയാണ് ഛായ കദം. കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലെെറ്റിലും പ്രധാന വേഷത്തില്‍ ഛായ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കുരുക്കില്‍ പെട്ടിരിക്കുകയാണ് നടി. അടുത്തിടെ അഭിമുഖത്തില്‍ താൻ മുള്ളൻ പന്നി, ഉടുമ്ബ് എന്നീ മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇതിപ്പോള്‍ വിവാദമായിരികുക്കയാണ്.

പരാമർശത്തിന്റെ അടിസ്ഥാനത്തില്‍ നടിക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ ഒരു റേഡിയോ ചാനലിന് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മുംബൈ ആസ്ഥാനമായുള്ള എൻ‌ജി‌ഒയായ പ്ലാന്റ് ആൻഡ് ആനിമല്‍ വെല്‍ഫെയർ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റിനും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറിനും പരാതി നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംരക്ഷിത വന്യജീവി ഇനത്തില്‍പ്പെടുന്നവയാണ് മുള്ളന്‍പന്നി, ഉടുമ്ബ് എന്നീ ജീവികള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ഛായയെ ഉടൻ തന്നെ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ (വിജിലൻസ്) റോഷൻ റാത്തോഡ് അറിയിച്ചിട്ടുണ്ട്. ജോലിയുടെ ഭാഗമായി വിദേശത്തതാണെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചെത്തൂ എന്ന്നടി അറിയിച്ചിട്ടുണ്ടെന്നും, വന്നാല്‍ ഉടന്‍ നടിയോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഷൻ റാത്തോഡ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക