കൂരാച്ചുണ്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടര്‍ ശേഖരം പിടികൂടി. 53 ഗ്യാസ് സിലിണ്ടറുകളും ഗ്യാസി റീഫില്ലിങ് മെഷീനുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടുന്നത്.
കൂരാച്ചുണ്ട് സ്വദേശി ജയൻ ജോസ് വാടകക്കെടുത്ത വീട്ടില്‍ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്. ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലണ്ടറില്‍ നിന്നും വാണിജ്യ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റാനാണ് സിലിണ്ടറുകള്‍ സൂക്ഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കൂരാച്ചുണ്ട് സ്വദേശി ജയൻ ജോസ് വാടകക്കെടുത്ത വീട്ടില്‍ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്.
ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും വിലയില്‍ വ്യത്യാസമുണ്ട്. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളെ ഗ്യാസ് വാണിജ്യ സിലിണ്ടറിലേക്ക് മാറ്റി പണമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ അനധികൃത ഗ്യാസ് റീ ഫില്ലിങ് കേന്ദ്രം നടത്തിയിരുന്നതെന്നാണ് നിഗമനം. രഹസ്യവിവരത്തെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തിയത്.

















