തനിക്കെതിരായ പോക്‌സോ കേസില്‍ പ്രതികരിച്ച്‌ വ്ളോഗർ മുകേഷ് നായർ. കേസ് വ്യാജമാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് മുകേഷ് നായർ പറഞ്ഞത്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച്‌ അർദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് മുകേഷ് നായർക്കെതിരായ കേസ്. കുട്ടിയുടെ മാതാപിതാക്കളാണ് മുകേഷിനെതിരെ കോവളം പൊലീസില്‍ പരാതി നല്‍കിയത്.

കോവളത്തെ റിസോർട്ടില്‍ ഒന്നരമാസം മുൻപാണ് കേസിനാസ്‌പദമായ റീല്‍സ് ചിത്രീകരണം നടന്നത്. മുകേഷ് ഇതില്‍ അഭിനയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെയും ഇവിടെ എത്തിച്ചിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധനഗ്നയായുള്ള ഫോട്ടോകളെടുത്തു. ചിത്രീകരണ സമയത്ത് അനുമതിയില്ലാതെ കുട്ടിയുടെ ശരീരത്തില്‍ സ്‌പർശിച്ചു. കുട്ടിയില്‍ ഇത് മാനസികമായ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമായെന്നാണ് പരാതിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് എടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക