ബാങ്കിനുള്ളില്‍ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പ്രതിഷേധത്തിനിടെ തളർന്നുവീണ സരസ്വതിയെ ആശുപത്രിയിലേക്ക് മാറ്റി. ലേലത്തില്‍ ഭൂമി വിറ്റതില്‍ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് നല്‍കണമെന്നായിരുന്നു ആവശ്യം. ലോണിന് ജാമ്യമായി വച്ച സ്ഥലം ബാങ്ക് ജപ്തി ചെയ്ത് വില്‍പന നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥലത്തിന് ലോണ്‍ തുകയേക്കാള്‍ മൂല്യമുണ്ടെന്നും ലോണും പലിശയും കഴിച്ചുള്ള തുക തിരികെ നല്‍കണമെന്നാണഅ സരസ്വതിയുടെ ആവശ്യം. ഇക്കാര്യത്തില്‍ ബാങ്ക് പ്രതികരിച്ചിട്ടില്ല. ലേലത്തില്‍ അധിക തുക ലഭിച്ചെന്നും പത്ത് ലക്ഷം രൂപ തരണമെന്നുമാണ് സരസ്വതി ആവശ്യപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക