കരിമ്ബുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില്‍ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം.
കരിമ്ബുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.നിലമ്ബൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കുമാണ് കൂട്ടിയിടിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അമർ ജ്യോതി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിത്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ നിലമ്ബൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















