സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സിൻറെ പ്രതിഷേധം. തൊഴില്‍ സമരത്തിന്റെ പന്ത്രണ്ടാം നാളാണ് കൈമുട്ടില്‍ ഇഴഞ്ഞ് പ്രതിഷേധം നടത്തിയത്. നടപ്പാതയിലെ ഇന്റർലോക്ക് ടൈലില്‍ ഉരുഞ്ഞ് പലരുടേയും കൈമുട്ടുകള്‍ പൊട്ടി. ചിലർ തലകറങ്ങി വീണു.

അതേസമയം സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ഇന്ന് രാത്രി സമരക്കാർ കയ്യില്‍ കർപ്പൂരം കത്തിച്ചും പ്രതിഷേധിക്കും.റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികള്‍. ഈ മാസം 19ന് അവസാനിക്കുന്ന വനിത സിപിഒ റാങ്ക് ലിസ്റ്റിൻറെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉദ്യോഗാർഥികളുടെ സമരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാർഥികള്‍ നടത്തുന്ന രാപകല്‍ സമരം 12 ദിവസം പിന്നിട്ടു. അതേസമയം നിരാഹാര സമരം ഏഴ് ദിവസവും പിന്നിട്ടു.964 പേർ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് 235 പേരെ മാത്രമാണ് നിയമിച്ചത്. കഴിഞ്ഞദിവസം ശയനപ്രദക്ഷിണം, കല്ലുപ്പിന് മുകളില്‍ മുട്ടുകുത്തിയുള്ള സമരം നടത്തിയിരുന്നു. കയ്യും കാലും പരസ്പരം ചേർത്ത് കൂട്ടിക്കെട്ടിയായിരുന്നു ഇന്നലത്തെ സമരം. വിലങ്ങിന് പകരം പ്രതീകാത്മകമായാണ് ഇങ്ങനെ ചെയ്തത്. പൊലീസ് തൊപ്പിക്ക് പകരം പ്ലാവില തൊപ്പി തലയിലേന്തി. അതേസമയം നിരാഹാരസമരം ഏഴ് ദിവസം പിന്നിടുമ്ബോള്‍ സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിക്കുകപോലും ചെയ്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക