ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസുകാരെ കയ്യോടെപൊക്കി നാട്ടുകാർ. കൊല്ലം പത്തനാപുരത്താണ് സംഭവമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പൊലീസ് വാഹനത്തിലിരുന്ന് മദ്യപിച്ചത്. കണ്‍ട്രോള്‍ റൂം വാഹനത്തിലിരുന്ന് എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ മദ്യപിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. വാഹനം റോഡിന്റെ വശത്ത് ഒതുക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. നാട്ടുകാരെ കണ്ടതോടെ കള്ളം മറയ്‌ക്കാൻ നോക്കിയെങ്കിലും നടന്നില്ല. സംഭവം ചോദ്യം ചെയ്ത നാട്ടുകാർ വാഹനം തടഞ്ഞുവച്ചു. ഇതില്‍ ചിലർ പകർത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്‌ഐയും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാട്ടുകാർ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. പിന്നാലെ യാതൊരു പ്രതികരണവുമില്ലാതെ സ്ഥലത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വാഹനവുമായി കടന്നുകളയുകയായിരുന്നു. അതേസമയം, ഭക്ഷണം കഴിക്കുകയായിരുന്ന തങ്ങളെ ഒരു കൂട്ടം യുവാക്കളെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക