നാടെങ്ങും എമ്ബുരാൻ തരംഗമാണ്. ആ തരംഗം, കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. തമിഴ് നാട്ടിലും തെലുങ്കാനയിലുമെല്ലാം എമ്ബുരാൻ അഭിമുഖങ്ങളും വിശേഷങ്ങളും ശ്രദ്ധ നേടുകയാണ്.തെലുങ്ക് അവതാരക ദീവി സുജാതയ്ക്ക് (തീൻമാർ ചന്ദ്രവ) മോഹൻലാലും പൃഥ്വിരാജും നല്‍കിയ അഭിമുഖം വൈറലായിരുന്നു.

ഇപ്പോഴിതാ, തമിഴ് അവതാരകനായ ഇർഫാനൊപ്പമുള്ള എമ്ബുരാൻ ടീമിന്റെ അഭിമുഖവും ശ്രദ്ധ നേടുകയാണ്. തമാശകളും ചിരിയുമായി ഫുള്‍ ഓണ്‍ ആണ് അഭിമുഖത്തില്‍ മോഹൻലാല്‍. ഇടയ്ക്ക് അവതാരകനായ ഇർഫാനെ റോസ്റ്റ് ചെയ്യുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എമ്ബുരാനില്‍ ഷാരൂഖ് ഖാൻ ഉണ്ടോ എന്ന ചോദ്യത്തിനു “പാവം ഷാരൂഖ് ഖാൻ, മൂപ്പര് അഭിനയിച്ച സീൻ പൃഥ്വി കട്ടു ചെയ്തു കളഞ്ഞു,” എന്നാണ് മോഹൻലാലിന്റെ തഗ്ഗ്. അടുത്ത ക്വസ്റ്റ്യൻ എന്ന് ഇർഫാൻ പറയുമ്ബോള്‍ “ഇതൊക്കെ ക്വസ്റ്റ്യനാ?” എന്നാണ് ചിരിയോടെ മോഹൻലാലിന്റെ ചോദ്യം.

എന്താണ് ഹോബി എന്ന ചോദ്യത്തിന്, “എനിക്ക് ഇതുപോലത്തെ ഇന്റർവ്യൂകള്‍,” എന്നാണ് മോഹൻലാല്‍ പറയുന്നത്.

നിരവധി മലയാളികളാണ് അഭിമുഖത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. “എന്റെ പൊന്നു മോനെ ആങ്കറേ…. മലയാളത്തില്‍ പോലും ഈ അടുത്തകാലത്തൊന്നും ലാലേട്ടന്റെ ഇത്രയും ഭംഗിയായ ഒരു ഇന്റർവ്യൂ, ഞങ്ങള്‍ മലയാളികള്‍ കണ്ടിട്ടില്ല,”

“ലാലേട്ടൻ വളരെ ഫ്രീ ആയിട്ട് സംസാരിക്കുന്ന കാണാൻ നല്ല രസം,” എന്നൊക്കെയാണ് മലയാളികളുടെ കമന്റ്.

മാർച്ച്‌ 27 വ്യാഴാഴ്ച രാവിലെ ആറു മണിയ്ക്കാണ് എമ്ബുരാന്റെ ആദ്യ ഷോ. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. വമ്ബൻ സിനിമാ നിർമ്മാണ വിതരണ കമ്ബനിയായ ഹോംബാലേ ഫിലിംസ് ആണ്. അതേസമയം, ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിലെ എമ്ബുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ദില്‍ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ്. അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്.

ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാല്‍, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേല്‍ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ’നെല്‍ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോണ്‍, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയല്‍, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്ബുരാന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. കൃത്യമായി പറഞ്ഞാല്‍ 2 മണിക്കൂര്‍ 59 മിനിറ്റ്. മലയാളം സിനിമ ചരിത്രത്തില്‍ ആദ്യമായി IMAX-ല്‍ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്ബുരാന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക